Latest NewsKeralaNews

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ; സർക്കാർ നടപടി തുടങ്ങി

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ സർക്കാർ നടപടി തുടങ്ങി. ഇത് സംബന്ധിച്ചുള്ള സർക്കാരിന്റെ കത്ത് മരട് നഗര സഭയ്ക്കും, എറണാകുളം ജില്ലാ കളക്ടർക്കും കൈമാറി.

ALSO READ: തീരുമാനം മരവിപ്പിച്ചു, എണ്ണക്കമ്പനികള്‍ പ്രമുഖ വിമാന സേവന ദാതാക്കൾക്ക് ഇന്ധനം നൽകും

സുപ്രീം കോടതി വിധി അടിയന്തിരമായി നടപ്പാക്കാനാണ് സർക്കാർ നിർദ്ദേശം. ഫ്ളാറ്റിലെ നിവാസികളെ ഉടൻ ഒഴിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. താമസ്സക്കാരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ കളക്ടറുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ഫ്ലാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ALSO READ: നൂറു വിജയ ദിനങ്ങൾ പിന്നിട്ട് മോദി സർക്കാർ; നിർണ്ണായക തീരുമാനങ്ങൾ, എല്ലാ പൗരന്മാരും സുരക്ഷിതർ, ഭാരത മണ്ണിൽ പുതുയുഗം പിറന്നതിന് കാരണം ഒറ്റ പേര്- നരേന്ദ്ര ദാമോദർദാസ് മോദി

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button