കോട്ടയം : പി.ജെ.ജോസഫിനെതിരെ പ്രതിച്ഛായ ചീഫ് എഡിറ്റര്‍ കുര്യക്കോസ് കുമ്പളക്കുഴി. പ്രതിച്ഛായയില്‍ ഇനിയും ലേഖനം വരാതിരിക്കാന്‍ പി.ജെ ജോസഫ് തന്നെ കരുതലെടുക്കണമെന്നാണ് ചീഫ് എഡിറ്റര്‍ പി.ജെ.ജോസഫിന് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, പ്രതിച്ഛായയില്‍ വന്നത് തന്റെ മാത്രം അഭിപ്രായമാണ്. എന്ത് എഴുതണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കെ.എം മാണി തന്നതാണ്. തനിക്ക് അറിയാവുന്നത് പോലെ പാര്‍ട്ടിയെ ആര്‍ക്കും അറിയില്ലെന്നും കുര്യാസ് കുമ്പളക്കുഴി പറയുന്നു.
Read Also : പി.ജെ.ജോസഫ് -ജോസ.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസിയുടെ കര്‍ശന താക്കീത്
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജോസഫ് സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രതിച്ഛായയില്‍ അവസാനം ലേഖനം വന്നത്. ജോസഫിനെതിരെയുളള രൂക്ഷവിമര്‍ശമായിരുന്നു ലേഖനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോസ്.കെ.മാണിയ്ക്ക് ഇതേ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതേതുടര്‍ന്ന് ജോസ് കെ മാണിക്കെതിരെ പി.ജെ ജോസഫ് ആഞ്ഞടിക്കുകയും ചെയ്തു. പ്രതിച്ഛായ പാര്‍ട്ടി പത്രമല്ലെന്നും പ്രതികരിച്ചു. എന്നാല്‍ പ്രതിച്ഛായ പാര്‍ട്ടി പത്രമാണെന്നും എഴുതിയത് സ്വന്തം അഭിപ്രായമാണെന്നുമാണ് ചീഫ് എഡിറ്റര്‍ കുര്യാസ് കുമ്പളക്കുഴി പറയുന്നത്.
എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള അധികാരം കെ.എം മാണി തന്നെ തന്നിട്ടുണ്ട്. ചരിത്രം അറിയാവുന്നതിനാല്‍ ഇനിയും എഴുതുമെന്ന് കുര്യക്കോസ് കുമ്പളകുഴി പറയുന്നു.
Post Your Comments