റിയാദ് : സൗദിയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജിസാന്‍, അസീര്‍, അല്‍ബാഹ തുടങ്ങിയ പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന പടിഞ്ഞാറന്‍ മേഖലയിൽ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് മഴ പെയ്യുവാനാണ് സാധ്യത. വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഈ ഭാഗങ്ങളില്‍ പെയ്യുകയെന്നും, വെള്ളപൊക്ക സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നതിനാൽ ഈ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ഭാഗങ്ങളിലുള്ളവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Also read : പ്രവാസികള്‍ക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ വായ്പ
അതേസമയം രാജ്യ തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ഭാഗങ്ങളിലും കിഴക്കന്‍ മേഖലയിലും കടുത്ത വേനല്‍ ചൂട് തുടരുന്നു റിയാദിലും ദമ്മാമിലും ശരാശരി ചൂട് നാല്‍പ്പത്തിനാല് ഡിഗ്രിയാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളിലും ചൂട് തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments