Latest NewsSaudi ArabiaNewsGulf

സൗദിയില്‍ ഈ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദിയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജിസാന്‍, അസീര്‍, അല്‍ബാഹ തുടങ്ങിയ പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന പടിഞ്ഞാറന്‍ മേഖലയില്‍ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ALSO READ:എസ്‌കോര്‍ട്ട് സൈറ്റുകളിലെ തട്ടിപ്പിൽ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍ : നാണക്കേട് മൂലം പരാതി പോലും നൽകിയില്ല

ഈ പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍ തന്നെ ഈ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ഭാഗങ്ങളിലുള്ളവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയപ്പ് നല്‍കിട്ടുണ്ട്.

ALSO READ:മുതിര്‍ന്ന അഭിഭാഷകനും മുൻമന്ത്രിയുമായ രാം ജെത്മലാനി അന്തരിച്ചു.

രാജ്യ തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ഭാഗങ്ങളിലും കിഴക്കന്‍ മേഖലയിലും കടുത്ത വേനല്‍ ചൂട് തുടരുകയാണ്. റിയാദിലും ദമ്മാമിലും ശരാശരി ചൂട് നാല്‍പ്പത്തിനാല് ഡിഗ്രിയാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button