ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി അന്തരിച്ചു. വാജ്‌പേയ് മന്ത്രി സഭയില്‍ നിയമ മന്ത്രിയായിരുന്നു. പ്രധാനപ്പെട്ട നിരവധി കേസുകള്‍ വാദിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം.
നിലവില്‍ രാജ്യസഭാംഗമാണ്. ഡല്‍ഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിഖര്‍പുറില്‍ 1923-ലായിരുന്നു ജനനം. വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി.17-ാം വയസില്‍ നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടതടക്കം സുപ്രധാന കേസുകളില്‍ പങ്കാളിത്തം വഹിച്ചിട്ടിട്ടുണ്ട്.
രത്‌ന ജഠ്മലാനി, ദുര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. മക്കളായ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖരായ അഭിഭാഷകരാണ്.
Post Your Comments