KeralaLatest NewsNews

കേരളത്തിന് മുകളിലും, ആന്ധ്രാ-തമിഴ്നാട് തീരത്തിനടുത്തും ചക്രവാതച്ചുഴികള്‍: തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിപ്പ്. മറ്റൊരു ചക്രവാതച്ചുഴി തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസമായി വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂണ്‍ 3) അതിശക്തമായ മഴക്കും, അടുത്ത 5 ദിവസം ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Read Also: സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം, തൃശൂരില്‍ ബിജെപി ജയിക്കില്ലെന്നുറപ്പിച്ച് ഇ.പി ജയരാജന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് വിവരം. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോഴത്തെ വിലയിരുത്തല്‍ പ്രകാരം നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം മറ്റ് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴയ്ക്ക് സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button