Latest NewsInternational

ചന്ദ്രയാന്‍ 2 ദൗത്യം പ്രചോദനമേകുന്നത്; ഇസ്രോയ്ക്ക് അഭിനന്ദനങ്ങളുമായി പ്രമുഖ ബഹിരാകാശ ഏജന്‍സി

വാഷിങ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തെ തുടര്‍ന്ന് ഇസ്‌റോയ്ക്ക് അഭിനന്ദനങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ഇസ്രോയുടെ ശ്രമം അഭിനന്ദിച്ചാണ് നാസയുടെ ട്വീറ്റ്. ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര ഏറെ പ്രചോദനം നല്‍കുന്നതാണെന്നും ഭാവിയില്‍ ഇസ്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും നാസ ട്വീറ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും അടുത്ത 14 ദിവസം ഇത് തുടരുമെന്നും ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞിരുന്നു.

ALSO READ:കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു

ശനിയാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ട്ടപ്പെട്ട് ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെട്ടുവെന്ന വിവരം ഇസ്‌റോ അറിയിച്ചത്. സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ വിക്രം ലാന്‍ഡര്‍ തെന്നിമാറി ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അകലെവെച്ച് ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാകുകയായിരുന്നുവെന്ന് ഇസ്‌റോ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: പി.ജെ.ജോസഫ് -ജോസ.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസിയുടെ കര്‍ശന താക്കീത്

ജൂലായ് 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ശനിയാഴ്ച പുലര്‍ച്ചെ 1.38-ന് ചന്ദ്രനില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തിലെത്തിയിരുന്നു. നാലുലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് വിക്രം ലാന്‍ഡര്‍ ഇവിടെയെത്തിയത്. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയം കണ്ടെന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്.
നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി 7.5 വര്‍ഷം അധിക ആയുസ്സ് ഓര്‍ബിറ്റിനുണ്ടാകുമെന്നും ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഇസ്രോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button