ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. :ലണ്ടന്‍ ആസ്ഥാനമായുളള എഞ്ചിന്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് പി.എല്‍.സിക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കളളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് ഇന്ത്യന്‍ കമ്പനികളില്‍ നിന്നുളള കരാറുകള്‍ക്ക് പകരമായി കമ്മീഷന്‍ രൂപത്തില്‍ സംശയാസ്പദമായ പണമിടപാടുകള്‍ നടത്തിയതിന് എതിരെയാണ് കേസ്. റോള്‍സ് റോയ്സിന്റെ ഇന്ത്യയിലെ അനുബന്ധ കമ്പനികള്‍ക്ക് എതിരെയാണ് കേസ്.
സിംഗപ്പൂര്‍ ആസ്ഥാനമായുളള കമ്പനിയായ ആഷ്മോര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡറക്ടര്‍ അശോക് പട്നിയും, പൊതുപ്രവര്‍ത്തകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 2007 നും 2011 നും ഇടയില്‍ സിംഗപ്പൂരിലും ഹോങ്കോങ്ങിലെയും ബാങ്ക് അക്കൗണ്ടുകളില്‍ റോള്‍സ് റോയ്സ് നിരവധി തവണ പണമടച്ചതായി ആരോപിക്കപ്പെടുന്നു. സിബിഐ ജൂലായ് 29 ന് രജിസ്റ്റര്‍ ചെയത് കേസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് റോള്‍സ് റോയ്സ്, എച്ച് എ എല്‍, ഗെയില്‍ ഒ എന്‍ ജിസി എന്നിവയുടെ എക്സിക്യൂട്ടീവുകളെ ഇഡി വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments