KeralaLatest NewsNews

ബെവ്‌കോ: വൈ ഫൈ ബ്രാണ്ടി 750 മില്ലിലിറ്ററിന് ഒരു ലിറ്ററിനേക്കാൾ വില കുറവല്ല കൂടുതലാണ്; വ്യത്യസ്തമായ കാരണം പുറത്ത്

തിരുവനന്തപുരം: ബെവ്‌കോയില്‍ വൈ ഫൈ ബ്രാണ്ടി 750 മില്ലിലിറ്ററിന് ഒരു ലിറ്ററിനേക്കാൾ വില കൂടാനുള്ള കാരണം ചർച്ചയാകുന്നു. ഓണ വിപണയിൽ വൈ ഫൈ ബ്രാണ്ടി ലിറ്ററിന് 320 രൂപയും, ഫുള്ളിന് 420 രൂപയുമാണ് ഈടാക്കുന്നത്. കമ്പനി ടെന്‍ഡര്‍ വിളിക്കുന്ന തുകയ്ക്ക് അനുസരിച്ച് വരുന്ന മാറ്റമാണ് കൗതുകകരമായ ഈ വ്യത്യാസത്തിന് കാരണമെന്ന് ബെവ്‌കോ പറയുന്നു.

ALSO READ: ‘ലൂസിയും സഭയും മാധ്യമങ്ങളും’; കന്യാസ്ത്രീകളെ രണ്ടാം തരക്കാരായാണ് ചില വൈദികർ കാണുന്നത്, പുരുഷന്മാർ സാധാരണ വസ്ത്രം ധരിച്ചും വിനോദയാത്ര പോകുകയും സിനിമ കാണുകയും ചെയ്യുന്നു, സഭയിൽ പുരുഷനും സ്ത്രീക്കും രണ്ട് നീതിയോ? കപ്പൂച്ചിൻ വൈദികന്റെ വിവാദ ലേഖനം പുറത്ത്

ടെന്‍ഡര്‍ സമയത്ത് ഒരു ലിറ്ററിന്റെ ലാന്‍ഡഡ് കോസ്റ്റ് കുറവായും 750 മില്ലീ ലിറ്ററിന് കൂടുതലുമായാണ് തന്നിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഷോപ്പ് സെല്ലിങ് പ്രൈസ് ലിറ്ററിന് കുറയുകയും ചെറിയ ബോട്ടിലിന്റേത് കൂടുകയും ചെയ്യും.

ALSO READ: ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം: അമ്മയ്ക്ക് സിബിഐയുടെ നോട്ടീസ്

750 മില്ലിയുടെ കെയ്‌സിന് കമ്പനി കൂടുതല്‍ വിലയാണ് ഇടുന്നത്. ബിസിനസ് പിടിക്കാനായി കമ്പനികള്‍ ഇങ്ങനെ ചെയ്യാറുണ്ട്. പിന്നെയുള്ള സാധ്യത ക്ലെറിക്കല്‍ തെറ്റാണ്. ക്ലെറിക്കല്‍ മിസ്റ്റേക്ക് ആണെങ്കില്‍ തന്നെ ടെന്‍ഡര്‍ ആ തുകയ്ക്ക് വിളിച്ചതുകൊണ്ട് തങ്ങള്‍ക്ക് വേറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും ബെവ്‌കോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കമ്പനി തന്നെ ക്വോട്ട് ചെയ്യുന്ന റേറ്റില്‍ ചെറിയ വ്യത്യാസമാണെങ്കിലും നികുതി ചേര്‍ക്കുമ്പോള്‍ വ്യത്യാസം വലുതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button