Latest NewsNewsIndia

ഗതാഗത നിയമലംഘനം നടത്തിയ അൻപതിലേറെ പോലീസുകാർക്കെതിരെ നടപടി

ലക്‌നൗ: ഗതാഗത നിയമലംഘനം നടത്തിയ 51 പൊലീസുകാർക്കെതിരെ നടപടി. രാജ്യത്താകമാനം പുതിയ മോട്ടോർ വാഹന നി‍യമ ഭേദഗതി നടപ്പാക്കിയതോടെ പൊലീസുകാരുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളും മുന്നോട്ടുവരികയുണ്ടായി. ഇതോടെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുകയായിരുന്നു. ഗതാഗത നിയമലംഘനം നടത്തിയ 51 പൊലീസുകാർക്കെതിരെയാണ് മീററ്റ് ജില്ലാ പോലീസ് നടപടിയെടുത്തിരിക്കുന്നത്. 2 സി.ഐ, 7 എസ്.ഐ എന്നിവരും നിയമം ലംഘിച്ചവരിൽ ഉൾപ്പെടുമെന്ന് മീററ്റ് പൊലീസ് അഡീഷണൽ ഡയറക്ടർ വ്യക്തമാക്കി. ഇവരിൽ നിന്നും പിഴ ഈടാക്കുന്നതിനൊപ്പം ട്രാഫിക് നിയമങ്ങളെ കുറിച്ച് സഹപ്രവർത്തകരെ ബോധവത്കരിക്കാനും നിർദേശം ഉണ്ട്.

Read also: പുതുക്കിയ മോട്ടോര്‍ വാഹന നിയമം ബാധിക്കുന്നത് പ്രവാസികളെയും

shortlink

Related Articles

Post Your Comments

Related Articles


Back to top button