ലാഹോർ : പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അബ്ദുൾ ഖാദിർ ഖാൻ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽവെച്ചാണ് അന്തരിച്ചത്. ലെഗ് സ്പിന്നറായിരുന്ന ഖാദിർ 1977 ഡിസംബറിൽ ലാഹോറിൽ ഇംഗ്ലണ്ടിനെതിരായി ടെസ്റ്റിൽ അരങ്ങേറ്റം നടത്തി. 1983 ജൂണിൽ ഏകദിന മത്സരത്തിലേക്ക് കടന്നു. ന്യൂസിലൻഡിനെതിരെ ബിർമിംഗ്ഹാമിലായിരുന്നു പോരാട്ടം. പാക്കിസ്ഥാനുവേണ്ടി 67 ടെസ്റ്റും 104 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽനിന്ന് 236 വിക്കറ്റും ഏകദിനത്തിൽ 132 വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Former Pakistan spinner Abdul Qadir dies of cardiac arrest at 63
Read @ANI Story | https://t.co/GDgBIUfBoX pic.twitter.com/ZsUfllSmk6
— ANI Digital (@ani_digital) September 6, 2019
Also read : ഇന്ത്യൻ ടീമിലേക്ക് അവകാശവാദമുന്നയിക്കുന്ന തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം
Post Your Comments