
മസ്‌ക്കറ്റ് : ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് വിദേശികളെ പിടികൂടാനായി റോയല്‍ ഒമാന്‍ പോലീസ് തെരച്ചിൽ ഊർജിതമാക്കി. കൊലപാതകം നടത്തിയ ശേഷം രാജ്യംവിട്ട ഇവര്‍ക്കായി അതത് രാജ്യങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികളെല്ലാം ഏഷ്യക്കാരാണെന്നും ഇവർക്കായുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലടക്കം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് ഇപ്പോൾ അറിയിച്ചത്. എന്നാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ബിദ്‍യ വിലായത്തിലാണ് കഴിഞ്ഞയാഴ്ച കൊലപാതകം നടന്നത്. ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ , മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം നടന്നു രണ്ടു ദിവസത്തിന് ശേഷമാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനാൽ പ്രതികള്‍ രാജ്യം വിടുന്നത് തടയാന്‍ സാധിച്ചില്ല.
Post Your Comments