ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹിൽരമണി രാജിക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മേഘാലയ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തെചൊല്ലിയുള്ള വിവാദത്തിനെ തുടർന്നാണ് രാജി. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം സുപ്രീംകോടതി കൊളീജിയം തള്ളിയിരുന്നു. ഇതിനോടുള്ള പ്രതിഷേധമായി രാജിസമർപ്പിക്കാൻ തീരുമാനിച്ചെന്നാണ് വിവരം.
താഹിൽരമണിയുടെ സ്ഥലംമാറ്റത്തിനുള്ള കാരണം വ്യക്തമായിരുന്നില്ല. പ്രവർത്തനം സംബന്ധിച്ച് ഇവിടെനിന്ന് പരാതികൾ ലഭിച്ചതായും വിവരമില്ല. ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച ഒരുവർഷത്തിനുള്ളിൽ വിവാദവിധിയുണ്ടായിട്ടുമില്ല. രാഷ്ട്രീയകാരണങ്ങളാകാമെന്ന അഭ്യൂഹം പടർന്നിരുന്നു. വെള്ളിയാഴ്ച ചേർന്ന മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ യോഗത്തിൽ ഇവർ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി
മേഘാലയയിലേക്ക് സ്ഥലംമാറ്റുന്നതിലുള്ള എതിർപ്പ് കൊളീജിയത്തെ അറിയിച്ചിട്ടും കാര്യമായി പരിഗണിക്കാതെ തള്ളിയതാണ് തിടുക്കത്തിൽ രാജി എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Post Your Comments