ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-2 ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനമാണെന്നും ചന്ദ്രയാന്‍-2 പദ്ധതിയില്‍ ശാസ്ത്രജ്ഞര്‍ അസാമാന്യ ധൈര്യവും സമര്‍പ്പണവും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
With #Chandrayaan2 Mission, the entire team of ISRO has shown exemplary commitment and courage. The country is proud of @ISRO. We all hope for the best #PresidentKovind
— President of India (@rashtrapatibhvn) September 6, 2019
അതേസമയം ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചും ധൈര്യം പകർന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണെന്നും. പ്രതീക്ഷ കൈവിടാതിരിക്കുകയെന്നും ശാസ്ത്രജ്ഞരുടെ സമീപമെത്തി പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ എട്ടിന് അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.
PM Narendra Modi at ISRO: There are ups and downs in life. This is not a small achievement. The nation in proud of you. Hope for the best. I congratulate you. You all have done a big service to nation, science and mankind. I am with you all the way, move forward bravely. pic.twitter.com/h6r1kwYlsC
— ANI (@ANI) September 6, 2019
Also read : ചന്ദ്രയാൻ 2 : ചന്ദ്രന് തൊട്ടരികെ ആശയവിനിമയം നഷ്ടമായി : പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഓ
Post Your Comments