Latest NewsKeralaIndia

കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍

ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് എസ് ഐയുടെ സ്ഥിരം പരിപാടിയാണന്നും സക്കീര്‍ ഹുസൈന്‍

കൊച്ചി : ഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. എസ് ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ് ഐ യെ വിളിച്ചത്. മേലുദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ സംഭാഷണം കളമശ്ശേരി എസ്‌ഐ റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു .

ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് എസ് ഐയുടെ സ്ഥിരം പരിപാടിയാണന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു . എസ് ഐ യുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തു വിടാന്‍ കാരണം ആണെന്ന് സക്കീര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു . ഇതിനകം ഈ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരുന്നു . എസ് ഐ യെ അനുകൂലിച്ചാണ് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button