ന്യൂഡല്‍ഹി: രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ തീരുമാനത്തിന് മാറ്റമുണ്ടായില്ല. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ചരിത്രപരമായ തീരുമാനമായിരുന്നു അദ്ദേഹം എടുത്തത്. 2019 ആഗസ്റ്റ് 5 നായിരുന്നു ആ സുപ്രധാന തീരുമാനം. കശ്മീരിന്റെ പ്രത്യേക പദവികള്‍ റദ്ദാക്കിയ തീരുമാനമായിരുന്നു അത്. അമിത അധികാരം എടുത്തു മാറ്റിയതിനൊപ്പം സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. കാലാകാലങ്ങളിലായി ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ പലകാര്യങ്ങള്‍കൊണ്ടും കശ്മീരിന്റെ പദവികള്‍ റദ്ദാക്കാന്‍ മടിച്ചുനിന്നപ്പോഴാണ് മോദി ധീരമായ ആ തീരുമാനം കൈക്കൊണ്ടത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സമയത്ത് യുദ്ധസമാനമായ സാഹചര്യമാണ് കാശ്മീരിലുണ്ടായിരുന്നത്. തീവ്രവാദികള്‍ അക്രമം അഴിച്ചു വിടാനുള്ള ശ്രമങ്ങളും നടത്തി. എന്നാല്‍ ഇതിനെ കേന്ദ്രം ധീരമായി പ്രതിരോധിച്ചു.
ഈ രണ്ട് വര്‍ഷത്തിനിടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കശ്മീരിലുടനീളം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിലും വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.
പ്രത്യേക പദവിമൂലം സംസ്ഥാനത്തിന് പുറത്തുള്ള ആര്‍ക്കും ജമ്മുകാശ്മീരില്‍ ഭൂമി വാങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. സംസ്ഥാനത്തെ സ്ഥിര താമസക്കാര്‍ക്ക് മാത്രമാണ് ഭൂമി ക്രയവിക്രയം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. പ്രത്യേക പദവി റദ്ദാക്കിയതോടെ പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് കൃഷി ഭൂമി വാങ്ങാം. ഇത് ടൂറിസം ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത് സ്ത്രീകള്‍ക്കായിരുന്നു ഏറെ ഗുണം ചെയ്തത്. ജമ്മു കാശ്മീരിലെ താമസക്കാരായ സ്ത്രീകള്‍ തദ്ദേശീയരല്ലാത്ത ഒരാളെ വിവാഹം കഴിച്ചാല്‍ സംസ്ഥാനത്ത് വസ്തു വാങ്ങാനുള്ള അവകാശം നഷ്ടപ്പെടുമായിരുന്നു. അവരുടെ ഭര്‍ത്താക്കന്മാരെ ജമ്മു കശ്മീരിലെ താമസക്കാരായി പരിഗണിക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. കൂടാതെ കുട്ടികള്‍ക്ക് അനന്തരാവകാശികള്‍ക്കുള്ള പരിഗണനയും കിട്ടിയിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാരിന്റെ തീരുമാനത്തിലൂടെ ഇതെല്ലാം പഴങ്കഥയായി. സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ അന്യനാട്ടുകാരാണെങ്കിലും അവര്‍ക്ക് ഇപ്പോള്‍ സംസ്ഥാനത്ത് വസ്തു വാങ്ങാനും സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനും കഴിയും.
Post Your Comments