കാഞ്ഞങ്ങാട്: സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമിട്ട ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്, പെരിയ ഇരട്ട കൊലക്കേസിൽ പ്രതിയായ കാസർഗോഡ് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സസ്പെൻഡ് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് സ്ത്രീകളുൾപ്പടെയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ രാഘവൻ ശബ്ദസന്ദേശമയച്ചത്. എറണാകുളത്തേക്ക് പോകുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഇയാൾ സന്ദേശമയച്ചതെന്നാണ് കണ്ടെത്തൽ.
സംഭവം വിവാദമായതോടെ സന്ദേശം ഭാര്യയ്ക്ക് അയച്ചതാണെന്നും ഗ്രൂപ്പ് മാറിയതാണെന്നും വിശദീകരിച്ച് രാഘവൻ രംഗത്ത് വന്നിരുന്നു. സംഭവത്തിന് പിന്നാലെ, രാഘവൻ ഗ്രൂപ്പിൽ നിന്ന്മെസ്സേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, പാർട്ടി പ്രവർത്തകർ തന്നെ വിഷയം നേതൃത്വത്തെ അറിയിച്ചു. ഇതിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
Post Your Comments