പാലക്കാട് : ആദിവാസി കോളനിയിലെ എസ്.ടി പ്രമോട്ടർക്ക് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. കോളനികളിലുള്ളവർക്ക് മഴക്കെടുതി കിറ്റ് പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് പാലക്കാട് അയിലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. ജോലി നൽകിയത് പാർട്ടിയാണെന്നും പാർട്ടി അറിയാതെ പരിപാടി നടത്തിയാൽ ജോലി കളയുമെന്നുമായിരുന്നു സജിത്തിന്‍റെ ഭീഷണി. സംഭവത്തിൽ പാർട്ടിക്ക് വിശദമായ പരാതി നൽകിയിട്ടുണ്ടെന്ന് മണികണ്ഠൻ പറഞ്ഞു.
പാര്‍ട്ടി അറിയാതെ ഈ പഞ്ചായത്തില്‍ എന്തെങ്കിലും പരിപാടി നടത്തിയാല്‍ നിന്‍റെ പണി പീസാക്കിക്കളയുമെന്നാണ് സജിത്തിന്‍റെ ഭീഷണി. നിന്നെ വട്ടപ്പൂജ്യമാക്കും, അപ്പോള്‍ നിന്‍റെ മറ്റേ പാര്‍ട്ടിക്കാര്‍ ഉണ്ടാകില്ലെന്നും സജിത്ത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മണികണ്ഠൻ പരാതിയിൽ പറയുന്നു.
Read Also : ഇന്ധനവില കുറയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരുകളോട് ചോദിക്കൂ, കേന്ദ്രസർക്കാർ നടപടി എടുത്തു: നിർമല സീതാരാമൻ
അതേസമയം, പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അറിയിച്ചാണ് കിറ്റ് വിതരണം നടത്തിയതെന്നാണ് മണികണ്ഠൻ പറയുന്നത്. സജിത്തിനെ അടുത്തിടെയാണ് പാർട്ടി ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അയാളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും മണികണ്ഠൻ വ്യക്തമാക്കി.
Post Your Comments