ഷാർജ: യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉൾക്കൊള്ളുന്ന സഫാരി മാൾ നാടിന് സമർപ്പിച്ചു. ഷാർജ മുവൈലയിൽ 12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഷോപ്പിംഗ് മാൾ കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.
ALSO READ: യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു
ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഷാർജ ഭരണാധികാരി കാര്യാലയം ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ സാലിം അൽ ഖാസിമി, ശൈഖ് മുഹമ്മദ് ജുമാ ആൽ മക്തും തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച മാളിൽ വൈവിധ്യമാർന്ന ഷോപ്പിങ് ഏരിയകൾക്കു പുറമെ 1000 ത്തിൽ പരംകാറുകൾക്കുള്ള പാർക്കിങ് സൗകര്യമുണ്ട്. ഈ മാൾ മാസം സന്ദർശിക്കുന്ന ആർക്കും യാതൊരു പർച്ചേസും ചെയ്യാതെ തന്നെ ഒരു കിലോ സ്വർണം സമ്മാനമായി നേടാനുള്ള നറുക്കെടുപ്പിൽ പങ്കുചേരാം. ഉദ്ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ എന്നിവക്കെല്ലാം വൻ വിലക്കിഴിവാണ് ഏർപ്പെടുത്തിയത്. ഒക്ടോബർ 28 വരെ സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്ന് 50 ദിർഹമിന് പർച്ചേസ് ചെയ്യുേമ്പാൾ ലഭിക്കുന്ന നറുക്കെടുപ്പിലൂടെ 30 ടൊയോട്ട കൊറോള കാറുകളും സമ്മാനമായി നേടാനാവും.
Post Your Comments