ന്യൂഡൽഹി: യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്‌നയെയും കേസിൽ പ്രതി ചേർത്തു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
ALSO READ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു; പിതാവ് അറസ്റ്റിൽ
ഷബ്‌നയുടെ അക്കൗണ്ടിലേക്ക് യുഎൻഎയുടെ അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരിൽ തൃശൂരിൽ നാല് ഫ്‌ളാറ്റുകൾ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് യുഎൻഎ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണ സംഘത്തിന് നൽകിയിരുന്ന സംഘടനയുടെ ഓഡിറ്റ് റിപ്പോർട്ടും മിനിറ്റ്‌സും വ്യാജമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുഎൻഎ പ്രസിഡൻറ് ജാസ്മിൻഷാ ഉൾപ്പെടെ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യുഎൻഎ സംസ്ഥാന സെക്രട്ടറി സുജനപാൽ, ട്രഷറർ ബിബിൻ എം പോൾ, മുൻ സംസ്ഥാന സെക്രട്ടറി സുധീപ് എന്നിവരെയും ക്രൈംബ്രാഞ്ച് പുതുതായി പ്രതിചേർത്തിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനാണ് ഇവരെ പ്രതിചേർത്തിരിക്കുന്നത്.
ALSO READ: ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു
ജാസ്മിൻ ഷായും കൂട്ടരും ഒളിവിൽക്കഴിയുകയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കൂടുതൽ പേരെ കേസിൽ പ്രതിചേർത്തിരിക്കുന്നത്.
Post Your Comments