Latest NewsKeralaNews

ജോസ് ടോമിന് രണ്ടില കിട്ടുമോ? നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന ഇന്ന്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് ഇന്ന് നിര്‍ണായക ദിനം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. രണ്ടില ചിഹ്നമായി നല്‍കുന്നതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് – ജോസഫ് പക്ഷങ്ങള്‍ക്ക് തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ സൂഷ്മ പരിശോധന നിര്‍ണയാകമാകും

ALSO READ: പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയ പലരും പുലിവാല് പിടിച്ചു, ചിലർ മാപ്പ് പറഞ്ഞു തടിയൂരി

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കും. രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്റെ പത്രികയിലെ ആവശ്യം നിലനില്‍ക്കില്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോസഫ് കണ്ടത്തില്‍ വാദിക്കും. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നില്ലെങ്കില്‍ ഉടനടി പത്രിക പിന്‍വലിക്കുമെന്ന് സ്വതന്ത്രന്‍ ജോസഫ് കണ്ടെത്തില്‍ പറഞ്ഞു. ചിഹ്നം ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണ്. ഇത് മുന്‍നിര്‍ത്തിയായിരിക്കും ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കുന്നതിനെ ജോസഫ് വിഭാഗം എതിര്‍ക്കുക. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ഇവര്‍ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നേരത്തേ പിജെ ജോസഫ് വരണാധികാരിക്ക് കത്ത് നല്‍കിയിരുന്നു.

ALSO READ: തീപിടിച്ച സ്‌കൂള്‍ ബസില്‍ നിന്നും സഹപാഠികളെ രക്ഷിച്ച് ഹീറോയായി; എട്ടാം ക്ലാസുകാരനെ കാത്തിരുന്നത് ഒരു അപൂര്‍വ്വ സമ്മാനം

സ്റ്റീയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം ചിഹ്നം ആവശ്യപ്പെട്ടുവെന്നാണ് ജോസ് പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്ജ് വ്യക്തമാക്കിയത്. കമ്മീഷന്റെ മുന്‍പാകെുള്ള ചെയര്‍മാന്‍ തര്‍ക്കം കോടതിയിലെ കേസുകള്‍, പാര്‍ട്ടി ഭരണ ഘടന എന്നിവയൊക്കെ പരിശോധിച്ച ശേഷമായിരിക്കും ഇത് സബന്ധിച്ച് വരണാധികാരി തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button