ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ- പാക് ബന്ധം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നില്ക്കുമ്പോള് അതിര്‍ത്തിയില്‍ കൂടുതൽ പ്രകോപനവുമായി പാകിസ്ഥാന്റെ സൈനിക നീക്കം. പാക് അധീന കാശ്മീരിന് സമീപം ബാഖ് ആന്‍ഡ് കോത്ലി സെക്ടറിലാണ് പാകിസ്ഥാന് രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നത്. എ.എന്‍.ഐ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.
സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു.കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സൈനിക നീക്കവുമായി പാകിസ്ഥാന് രംഗത്ത് വന്നിരിക്കുന്നത്.നിയന്ത്രണ രേഖയ്ക്ക് 30 കിലോമീറ്റര്‍ അകലത്തില്‍ പാകിസ്ഥാന് സൈന്യം തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments