Latest NewsIndia

‘ശ്രീനഗറിലെ സർക്കാർ ബംഗ്ളാവുകളിൽ ഇരുന്ന് വ്യാജവാർത്തകൾ പടച്ചു വിട്ടത് മതി,’ എൻ‌ഡി‌ടി‌വി, റോയിട്ടേഴ്സ്, തുടങ്ങിയവർക്ക് ബംഗ്ളാവുകൾ ഒഴിയാൻ നോട്ടീസ്

അത്തരം പത്രപ്രവർത്തകർ ഈ ദിവസങ്ങളിലെല്ലാം അവർ നേടിയ പ്രത്യേക ആനുകൂല്യങ്ങളും അധികാരങ്ങളും ഇപ്പോൾ ഒഴിയേണ്ട അവസരം എത്തിയിരിക്കുകയാണ്.

ന്യൂഡൽഹി: ശ്രീനഗറിലെ സർക്കാർ ബംഗ്ലാവുകൾ കൈവശമുള്ള എൻ‌ഡി‌ടി‌വി, റോയിട്ടേഴ്സ്, എ‌പി മാധ്യമപ്രവർത്തകർ എന്നിവർ സ്ഥലം എത്രയും വേഗം ബംഗ്ളാവുകൾ ഒഴിയണമെന്ന് നോട്ടീസ്. പതിവ് പോലെ, കശ്മീർ പ്രസ് ക്ലബ് തങ്ങളെ സർക്കാർ ഹരാസ് ചെയ്യുകയാണെന്ന ആരോപണവുമായി രംഗത്തെത്തി. എന്നാൽ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്യുന്നതിലും സംസ്ഥാനത്തിന്റെ പുന -സംഘടനയിലും ജമ്മു കശ്മീരിലെ നിക്ഷിപ്ത താൽപ്പര്യമുള്ള പത്രപ്രവർത്തകരുടെ അസന്തുഷ്ടിയുടെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. അത്തരം പത്രപ്രവർത്തകർ ഈ ദിവസങ്ങളിലെല്ലാം അവർ നേടിയ പ്രത്യേക ആനുകൂല്യങ്ങളും അധികാരങ്ങളും ഇപ്പോൾ ഒഴിയേണ്ട അവസരം എത്തിയിരിക്കുകയാണ്.

കശ്മീരിലെ രാഷ്ട്രീയ വ്യവസ്ഥയിൽ ഉറച്ചുനിൽക്കുന്ന വരേണ്യ മാധ്യമപ്രവർത്തകർ ശ്രീനഗറിൽ കൊട്ടാര സദൃശ്യമായ സർക്കാർ ബംഗ്ലാവുകൾ വർഷങ്ങളായി കൈവശപ്പെടുത്തിയിരുന്നു. ഇതിലിരുന്നുകൊണ്ടാണ് ഇന്ത്യക്കെതിരെയും പാകിസ്ഥാന് അനുകൂലവുമായ പല വാർത്തകളും പലരും പടച്ചു വിട്ടിരുന്നത്. ഇത്തരത്തിലുള്ള 3 മുതിർന്ന മാധ്യമപ്രവർത്തകരെയെങ്കിലും ഈ ബംഗ്ലാവുകളിൽ നിന്ന് ഒഴിവാകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഈ മാധ്യമപ്രവർത്തകർ ഈ സർക്കാർ ബംഗ്ലാവുകളിൽ താമസിക്കുകയായിരുന്നു. ഈ ബംഗ്ലാവുകൾ മുൻ സർക്കാരുകൾ അവരുടെ ‘പത്രപ്രവർത്തന സേവനങ്ങൾക്ക്’ പകരമായി അനുവദിച്ചതാണെന്നാണ് പ്രധാന ആരോപണം.

ഗവൺമെന്റിന്റെ ഏതെങ്കിലും നിയമപ്രകാരം അത്തരം ആനുകൂല്യങ്ങൾ നീട്ടാൻ കഴിയാത്തതിനാൽ, അവരുടെ താമസം നിയമവിരുദ്ധമായിരുന്നു. ഈ മാധ്യമപ്രവർത്തകരുടെ പേരുകൾ കശ്മീർ പ്രസ് ക്ലബ് തന്നെ പരസ്യപ്പെടുത്തിയിട്ടുണ്ട്. എൻ‌ഡി‌ടിവിയുടെ ബ്യൂറോ ചീഫ് നസീർ മസൂദി, റോയിട്ടേഴ്‌സ് മുതിർന്ന പ്രതിനിധി ഫയാസ് ബുഖാരി, അസോസിയേറ്റഡ് പ്രസ്സിന്റെ ഐജാസ് ഹുസൈൻ എന്നിവരുടെ പേരുകൾ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ താമസസ്ഥലം ഉടൻ ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ ഈ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. അതെ സമയം ഇതിനെതിരെ ഇരവാദവുമായി ജമ്മു കശ്മീർ പ്രസ് ക്ലബ് രംഗത്തെത്തിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട നിക്ഷിപ്ത താൽപ്പര്യമുള്ള മാധ്യമപ്രവർത്തകരുടെ ഒരു കൂട്ടായ്മയായ കശ്മീർ പ്രസ് ക്ലബ് ഈ മാധ്യമപ്രവർത്തകരെ തങ്ങൾക്ക് ഒരിക്കലും അർഹതയില്ലാത്ത സർക്കാർ താമസസ്ഥലം വിട്ടുനൽകാൻ ആവശ്യപ്പെടുന്നതിനുപകരം ഇരകളാക്കുകയാണെന്ന് ആരോപിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നത് . കശ്മീർ പ്രസ് ക്ലബിന്റെ ഈ മനോഭാവം ക്ലബ്ബിന്റെ പത്രപ്രവർത്തന നൈതികതയെ ഒരു ചോദ്യചിഹ്നമാക്കിയിരിക്കുകയാണെന്നും ഇവർ പറയുന്നു. കശ്മീർ മാധ്യമ പ്രവർത്തകരെ സർക്കാർ ഉപദ്രവിക്കുകയാണെന്നും ബംഗ്ലാവ് വിടാൻ ആവശ്യപ്പെടുന്നതിലൂടെ അവരെ ഒരു പ്രത്യേക വരിയിൽ നിർത്താൻ പ്രേരിപ്പിക്കുകയാണെന്നും കശ്മീർ പ്രസ് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ കഴിഞ്ഞ 70 വർഷമായി ഇവർ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ജമ്മു കശ്മീരിലെ മാധ്യമപ്രവർത്തകരെ അടുത്തറിയുന്നവർക്ക് അറിയാം, കഴിഞ്ഞ 70 വർഷത്തിനുശേഷം ഭരണസംവിധാനവുമായി ഒത്തുചേരുന്നതിൽ അത്തരം മാധ്യമപ്രവർത്തകർ പിന്നിലല്ലെന്ന്. തൽഫലമായി, നിക്ഷിപ്ത താത്പര്യമുള്ള ഈ മാധ്യമപ്രവർത്തകർ എല്ലായ്പ്പോഴും കേന്ദ്ര സർക്കാരിനെ ദുരുപയോഗം ചെയ്യുകയും കശ്മീരിലെ ഭരണകക്ഷിയുടെ വരിയിൽ പ്രവർത്തിക്കുകയും ചെയ്തു.

ഇപ്പോൾ, ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് സംസ്ഥാനത്തിന്റെ പുന -സംഘടനയോടെ, ഈ മാധ്യമപ്രവർത്തകർ തങ്ങളുടെ പഴയ പൂർവകാല ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതിനൊപ്പം അവരുടെ പഴയ പല പ്രവർത്തനങ്ങളും തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെടുന്നു. അൺമാസ്ക് ചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ് ഈ മാധ്യമപ്രവർത്തകർ ഇപ്പോൾ ഭയപ്പെടുന്നതെന്നും ഇതോടെ ഇവർ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രചാരണ യുദ്ധം നടത്തുകയാണെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button