Latest NewsNewsBusiness

എൻഡിടിവിയുടെ ഓഹരികൾ ഇനി അദാനിയുടെ കൈകളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

നവംബർ 22 മുതലാണ് ഓപ്പൺ ഓഫർ ആരംഭിച്ചത്

എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, എൻഡിടിവി ലിമിറ്റഡിന്റെ പ്രമോട്ടർ സ്ഥാപനമായ ആർആർപിആർ മൂലധനത്തിന്റെ 99.5 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധൻ കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്. ഇതോടെ, എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളുടെ നിയന്ത്രണമാണ് അദാനി ഗ്രൂപ്പിന് ലഭിക്കുക.

നവംബർ 22 മുതലാണ് ഓപ്പൺ ഓഫർ ആരംഭിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, ഓപ്പൺ ഓഫറിൽ ഇതുവരെ 5.3 ദശലക്ഷം ഓഹരികൾ അല്ലെങ്കിൽ, 16.7 ദശലക്ഷം ഓഹരികളുടെ ഇഷ്യു വലുപ്പത്തിന്റെ 31.78 ശതമാനവും ഓഹരിയുടമകൾ ടെൻഡർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള ഓപ്പൺ ഓഫറിന് പുറമേ, പോർട്ട്- ടു- പവർ കമ്പനിയുടെ മറ്റൊരു 26 ശതമാനം ഓഹരികൾക്കായി ഒരു ഓപ്പൺ ഓഫറും നടത്തുന്നുണ്ട്.

Also Read: എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ സ്വന്തമാക്കി എച്ച്എസ്ബിസി മാനേജ്മെന്റ്, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button