വ്ളാദിവസ്‌തോക്: കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ആദ്യ പടിയെന്നോളം റഷ്യക്ക് 100 കോടി ഡോളര്‍ ഇന്ത്യ വായ്പ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ഏഷ്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി തന്റെ സര്‍ക്കാര്‍ ഇവിടെ സജീവമായി ഇടപെട്ടിട്ടുണ്ട്. ഇത് നമ്മുടെ സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം നല്‍കുമെന്നും മോദി പറഞ്ഞു.
സൗഹൃദ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളുടെ വികസനത്തില്‍ ഇന്ത്യയും ഇനിയും സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ വ്ളാദിവസ്‌തോകില്‍ നടക്കുന്ന ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്റെ സമഗ്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
Post Your Comments