ന്യൂഡൽഹി: കായിക ഭരണത്തിൽ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത തിന്മയാണെന്ന് മുൻ താരവും സിലക്ടറുമായ ബിഷൻസിങ് ബേദി. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേദിയുടെ പരാമർശം.
രണ്ടോ മൂന്നോ മികച്ച താരങ്ങളുടെ തണലിൽ ടീമിൽ സ്ഥാനമുറപ്പിച്ചു മുന്നോട്ടുപോകുന്ന ശരാശരി താരങ്ങൾ എക്കാലവും ഇന്ത്യൻ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ തണലിൽ അതിന്റെ ഫലമനുഭവിക്കുന്നവരാണ് ഇതുപോലുള്ള താരങ്ങളെന്നും ബേദി അഭിപ്രായപ്പെട്ടു.
ALSO READ: മുംബൈ നഗരത്തെ ദുരിതത്തിലാക്കി വീണ്ടും കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാനങ്ങള്‍ റദ്ദാക്കി
‘മുൻപ് നമ്മൾ ബ്രിട്ടീഷുകാരുടെ അടിമത്തത്തിലായിരുന്നു. ഇപ്പോൾ നമ്മുടെ തന്നെ ഭരണാധികാരികളുടെ അടിമത്തത്തിലും’ – ബേദി പറഞ്ഞു. റിട്ടയേർഡ് ജസ്റ്റിസ് ആർ.എം. ലോധ ഈ അവസ്ഥയ്ക്ക് വ്യത്യാസം വരുത്താന്‍ ശ്രമിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നും ബേദി കൂട്ടിച്ചേർത്തു.
Post Your Comments