ഇന്‍സ്റ്റഗ്രാമിന് പിന്നാലെ ലൈക്കുകളുടെ എണ്ണം മറയ്ക്കാനൊരുങ്ങി ഫേസ്ബുക്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് വിവരം ട്വീറ്റ് ചെയ്തത്. ലൈക്കുകളുടെ എണ്ണം ചില വ്യക്തികളെ മാനസികമായി ദോഷമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നത്. പരിഷ്‌കരണം നടപ്പിലാക്കുമ്പോൾ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണാൻ സാധിക്കുമെങ്കിലും അത് എത്രയെന്ന സംഖ്യ കാണുവാൻ കഴിയില്ല. കൂടാതെ അതില്‍ ക്ലിക്ക് ചെയ്യുമ്പോൾ ആരോക്കെ ഏതോക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണുമെങ്കിലും എണ്ണം രേഖപ്പെടുത്തില്ല.
അതേസമയം ഇന്‍സ്റ്റഗ്രാമിനു സമാനമായി ആഗോള വ്യപകമായി ഇത്തരം ഒരു പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കുമോ എന്നും സംശയമുണ്ട്. ലൈക്കുകള്‍ മാത്രമല്ല കമന്റുകളും, ഷെയറും ആളുകളെ സ്വദീനിക്കുന്നുണ്ടെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ മാറ്റത്തിന് ഫേസ്ബുക്ക് തയ്യാറല്ല എന്നാണ് റിപ്പോർട്ട്.
Post Your Comments