Latest NewsIndiaNews

റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങളും സയേഷയുമായുള്ള പ്രണയവും; വെളിപ്പെടുത്തലുമായി ആര്യ

‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതും തുടർന്നുള്ള വിവാഹവും മൂലം ഏറെ വിവാദത്തിൽ അകപ്പെട്ട താരമാണ് ആര്യ. മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. വിവാഹം കഴിഞ്ഞിട്ടും ഇരുവരും സിനിമയില്‍ സജീവമാണ്. കെ വി ആനന്ദ് ഒരുക്കിയ കാപ്പനാണ് ഇരുവരുടെയും പുതിയ ചിത്രം. കാപ്പന്റെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സയേഷയുമൊത്തുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ആര്യ പറയുകയുണ്ടായി. ഗജനികാന്ത് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ തങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നില്ലെന്നാണ് ആര്യ പറയുന്നത്.

Read also: ആര്യ വിവാഹിതനാകുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ കണ്ണ് അബർനദിയിലേക്ക്; ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ച യുവതിയുടെ പ്രതികരണം ഇങ്ങനെ

സയേഷയ്ക്ക് എന്നെക്കാള്‍ പ്രായം കുറവാണെങ്കിലും നല്ല പക്വതയുള്ള പെൺകുട്ടിയാണവൾ. ഈ പ്രായത്തില്‍ സയേഷയ്ക്ക് ഇത്രയും പക്വത ഏങ്ങനെ ലഭിച്ചുവെന്നോര്‍ത്ത് പലപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്. സയേഷയുടെ അമ്മ അവളെ അങ്ങനെയാണ് വളര്‍ത്തിയിരിക്കുന്നത്. ഞങ്ങള്‍ വ്യത്യസ്തമായ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന രണ്ടു വ്യക്തികളാണ്. എങ്കിലും വളരെ പെട്ടെന്ന് സയേഷ എന്റെ കുടുംബാംഗങ്ങളുമായി അടുത്തു. അവള്‍ എന്നെയും എന്റെ കുടുംബത്തെയും നന്നായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തങ്ങളുടെ പ്രണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും ആര്യ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button