Latest NewsNewsInternational

ഗാര്‍ഹിക പീഡനം : പ്രമുഖ നടന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി

ഇസ്ലാമാബാദ് : ഗാര്‍ഹിക പീഡനം സഹിക്കാതായതോടെ പ്രമുഖ നടന്റെ ഭാര്യ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. നടനും ഗായികനുമായ മൊഹസിന്‍ അബ്ബാസിന്റെ ഭാര്യ ഫാത്തിമ സൊഹെയില്‍ ആണ് കുടുംബകോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

Read Also : മലയാളികളെ ആശങ്കയിലാഴ്ത്തി സ്വര്‍ണവില കുത്തനെ ഉയരുന്നു : പവന് 30,000 ത്തോട് അടുക്കുന്നു

മൊഹസീന്‍ അബ്ബാസ് തന്നെ സ്ഥിരമായ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് അഭിഭാഷകന്‍ അഹിത്ഷാം വഴി ഫാത്തിമ വിവാഹ ബന്ധം ഒഴിയാന്‍ കേസ് കൊടുത്തിരിക്കുന്നത്.

Read Also : ‘നിങ്ങള്‍ നിങ്ങളാകുക’; താന്റെ ഗാനം ആലപിച്ച രാണുവിനോട് ലതാ മങ്കേഷ്‌കറിന് പറയാനുള്ളത്

മൊഹസീന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ഇതിന്റെ പേരിലാണ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാരണത്താല്‍ തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിയ്ക്കാന്‍ ആഗ്രഹമില്ലെന്നും അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഫാത്തിമ മൊഹ്‌സീനില്‍ നിന്ന് കടുത്ത ശാരീരിക മര്‍ദ്ദനത്തിന് ഇരയാക്കുന്നുവെന്് കാണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്. ഇതോടെ ആഗസ്റ്റ് 27ന് പൊലീസ് സ്വമേധയാ മൊഹ്‌സീനെതിരെ കേസ് എടുത്തു. എന്നാല്‍ പൊലീസിന് തെളിവ് ഇല്ലാത്തതിനാല്‍ കേസ് പിന്‍വലിയ്‌ക്കേണ്ടി വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button