കൊച്ചി: മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയിലൂടെ ഇന്ന് മുതല്‍ മെട്രോ ടെയിന്‍ ഓടിത്തുടങ്ങും. പുതിയ അഞ്ച് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ കൊച്ചി മെട്രോയുടെ ആകെ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നായി. ഇന്നുമുതല്‍ പതിനാല് ദിവസത്തേക്ക് മെട്രോ യാത്രക്കാര്‍ക്ക് പ്രത്യക ആനുകൂല്യവും ഉണ്ട്. ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 25 വരെ മെട്രോ സ്റ്റേഷനുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വൈറ്റില അടക്കം കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലേയ്ക്ക് കൂടി മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കും അധകൃതര്‍ക്കും മുന്നില്‍ വലിയ പ്രതിസന്ധിയായിരുന്നു. കൊച്ചിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കായിരിക്കും പലരുടേയും മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെ സര്‍വ്വീസ് ആരംഭിച്ചതോടെ നഗരത്തിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷകളാണ് ഉയരുന്നത്. മെട്രോ തൈക്കൂടത്തേക്ക് നീളുന്നതോടെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
വൈറ്റിലയിലേക്ക് മെട്രോ എത്തുന്നതോടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയുമെന്നാണ് വിലയിരുത്തുന്നത്. വൈറ്റിലയോട് ഒപ്പം തന്നെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കുകൂടി മെട്രോ എത്തുമ്പോള്‍ ട്രെയിന്‍ ബസ് യാത്രക്കാര്‍ക്ക് ഒരുപോലെ സൗകര്യമാവുകയാണ് ഇത്.
ALSO READ:സൗദിയിയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകർത്തു
Post Your Comments