ബെംഗളൂരു: യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പോൺ സൈറ്റിൽ നൽകിയ സുഹൃത്ത് പിടിയിൽ. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നതിന്റെ വൈരാഗ്യം തീർക്കാൻ യുവതിയുടെ ഫോൺ നമ്പറും ചിത്രങ്ങളുമടക്കം അശ്ലീലസൈറ്റിൽ പോസ്റ്റ് ചെയ്ത മുഹമ്മദ് മുദാസിർ എന്ന 36 കാരനാണ് പിടിയിലായത്.
Read also: പോൺ വ്യവസായത്തില്‍ നിന്നുള്ള തന്റെ സമ്പാദ്യം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മിയ ഖലീഫ
ഒരു പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ടന്റ് ആയ യുവതിയുടെ ചിത്രങ്ങളാണ് ഇയാൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. ആഗസ്റ്റ് 30 ന് തന്റെ വാട്ട്സ്ആപ്പിലേക്ക് ചില അശ്ലീല സന്ദേശങ്ങൾ വന്നുവെന്നും തുടർന്ന് തന്റെ നമ്പർ ആരോ ദുരുപയോഗം ചെയ്തതായി മനസിലാകുകയായിരുന്നുവെന്നും യുവതി പറയുകയുണ്ടായി. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments