ബെയ്ജിംങ്: വെറും ഒരു പൗണ്ടിന് (ഏകദേശം 4 ദിര്‍ഹം) വാങ്ങിയ ഫ്‌ളവര്‍ വേസിന്റെ യഥാര്‍ത്ഥ മൂല്യമറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ഒരു ചൈനക്കാരന്‍. ഇന്ന് ഇതിന് ഏകദേശം 50,000 മുതല്‍ 80,000 ഡോളര്‍ വരെ വിലവരുമെന്നാണ് കണക്ക്. രാജകീയമുദ്രയുള്ള ഈ പൂപ്പാത്രത്തില്‍ കവിതയും ആലേഖനം ചെയ്തിരുന്നു. പുരാതന വസ്തുവാണെന്ന് കണ്ടെത്തിയതോടെയാണ് ഫ്‌ളവര്‍ വേസിന്റെ മൂല്യം ഉയര്‍ന്നത്.
1735 മുതല്‍ 1796 വരെ ചൈന ഭരിച്ച ക്വിയാന്‍ലോംഗ് ചക്രവര്‍ത്തിയുടെതാണ് ഈ പൂപ്പാത്രമെന്ന് കണ്ടത്തി. ഒരു ചാരിറ്റി ഷോപ്പില്‍ നിന്നുമാണ് ഇയാള്‍ ഈ പൂപ്പാത്രം വാങ്ങിയത്. തുടര്‍ന്ന് ഇയാള്‍ അത് വില്‍ക്കാന്‍ തീരമാനിക്കുകയും ഓണ്‍ലൈനില്‍ പരസ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് തന്റെ കൈവശമുള്ളത് വെറുമൊരു പൂപ്പാത്രമല്ലെന്നും അമൂല്യമായ പുരാവസ്തുവാണെന്നും ഇയാള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ഓണ്‍ലൈന്‍ ലേലത്തില്‍ നിന്ന് ഇത് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: അനുയായിയുടെ മുഖത്ത് പരസ്യമായി അടിച്ച് സിദ്ധരാമയ്യ- വീഡിയോ പുറത്ത്
This Qianlong famille rose wall vase was bought from a charity shop for just £1, however it is expected to make over £50,000 in our November Asian Art Auction! But why is it so special? Read the full story – https://t.co/w8fPa1puQq #chinese #qianlong #charityshop pic.twitter.com/o83x4OZW3L
— Sworders (@swordersfineart) August 29, 2019
യുകെയിലെ എസെക്‌സിലെ സ്വോര്‍ഡേഴ്‌സ് ഫൈന്‍ ആര്‍ട്ട് അധികൃതരാണ് ഇത് ക്വിയാന്‍ലോംഗ് ഫാമിലി റോസ് വാള്‍ വേസ്’ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതില്‍ രാജകീയ മുദ്രയും കവിതയും ആലേഖനം ചെയ്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. അതില്‍ ക്വിയാന്‍ലോംഗ് ചെന്‍ ഹാന്‍ (‘ക്വിയാന്‍ലോംഗ് ചക്രവര്‍ത്തിയുടെ സ്വന്തം അടയാളം’), വെയ്ജിംഗ് വിയേ ( സ്തുതി) എന്നിവ ഉണ്ട്. എന്നാല്‍ ഈ പൂപ്പാത്രത്തിന്റെ വിലയറിഞ്ഞതിലുള്ള ഞെട്ടലിലാണ് ഉടമയായ ചൈനക്കാരന്‍.
Post Your Comments