ഹരിയാന: യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തു. ബലാത്സംഗത്തിനിരയായ 23 കാരിയാണ് പൊലീസ് സ്റ്റേഷനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ജത്‌ലാന പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൂട്ട ബലാത്സംഗത്തിനിരയായ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Read Also :ബാത്ത് റൂമില്‍ കഴുത്തിന് മുറിവേറ്റനിലയില്‍ മലയാളിപെണ്‍കുട്ടിയുടെ മൃതദ്ദേഹം : മരണത്തില്‍ ദുരൂഹത :
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചു. ആരോപണ വിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും എസ്പി കുല്‍ദീപ് സിംഗ് പറഞ്ഞു. യുവതിയുടെയും യുവതിയുടെ അച്ഛന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസില്‍ മനോജ്, സന്ദീപ്, പര്‍ദ്യുമാന്‍ എന്നിവരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments