ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ആവശ്യ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വിശദീകരിച്ച് ജമ്മുകാഷ്മീരിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്. കാഷ്മീരിലെ മരുന്ന് കടകളില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും മറിച്ചു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Dept of Information&Public Relations, J&K Govt: No shortage of essential drugs & other medical products in Kashmir region. Regular survey of retail outlets being conducted by Drug& Food Control Org. Medicines worth approx ₹50 cr supplied to distributors in valley, since July 20. pic.twitter.com/X1Nv93IFm3
— ANI (@ANI) September 3, 2019
കാഷ്മീരിലും മറ്റ് പ്രദേശങ്ങളിലും ആവശ്യ മരുന്നുകളുടെ ലഭ്യതക്കുറവുണ്ടെന്ന് വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇക്കഴിഞ്ഞ ജൂലൈ 20 മുതല്‍ 50 കോടി രൂപയുടെ മരുന്ന് കശ്മീർ താഴ്വരയിൽ എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments