പൂനെ: ബുര്‍ഗ ധരിച്ചെത്തിയ ഡോക്ടര്‍ക്ക് അമേരിക്കന്‍ വംശജയുടെ മര്‍ദ്ദനം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. ഇവര്‍ മുസ്ലീം ആണോ എന്ന് ചോദിച്ചതിന് ശേഷം മോശമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് 27കാരിയായ ഡോക്ടര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.
പൂനെയിലെ ക്ലവര്‍ സെന്റര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു രണ്ടുപേരും. ബുര്‍ഗ ധരിച്ച യുവതിയെ കണ്ടതും മുസ്ലീം ആണോ എന്ന് അമേരിക്കന്‍ സ്വദേശി ചോദിച്ചു. അതേ എന്ന് ഉത്തരം നല്‍കിയതും അവര്‍ ഡോക്ടറെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പരാതിയെ തുടര്‍ന്ന് വിവരം അന്വേഷിക്കാന്‍ വിളിച്ച പോലീസുകാരെയും ഫോണിലൂടെ യുവതി ചീത്തവിളിച്ചു എന്നും യുഎസ് എംബസി അധികൃതര്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും ചീത്തവിളിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ALSO READ: ചന്ദ്രയാന്‍ 2 ദൗത്യം; വിജയം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, വിക്രം ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥമാറ്റം വിജയകരം
സംഭവം യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഇതിനായുള്ള ചികിത്സയ്ക്കായാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നതെന്നുമാണ് 43കാരിയായ അമേരിക്കന്‍ സ്വദേശിനിയുടെ വിശദീകരണം.
Post Your Comments