ചെന്നെ : കരിഞ്ചന്തയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്ന 33 അംഗ സംഘം പൊലീസിന്റെ പിടിയിലായി. ട്രയിന്‍ ടിക്കറ്റുകള്‍ അനധികൃതമായി ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയിരുന്ന 33 പേരെയാണ് പോലീസ് പിടികൂടിയത്. . മുപ്പത്തിമൂന്ന് ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
Read Also :പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു
വ്യാജ പേരുകളില്‍ രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ ട്രയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ശേഷം ആവശ്യക്കാരെ വാട്സാപ്പിലൂടെയും ഏജന്‍സികളിലൂടെയും കണ്ടെത്തി കൂടിയ വിലയ്ക്ക് ടിക്കറ്റ് വില്‍ക്കുകയായിരുന്നു.
Read also : ഓണാവധി ദിവസങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാം : ഇതിനായി പ്രത്യേക സൗകര്യം ഒരുക്കി കെഎസ്ഇബി
ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മധുര, സേലം, തിരുച്ചിറപ്പള്ളി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പോലീസ് പിടിയിലായത്.
Post Your Comments