Latest NewsKerala

റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം: 130 ചാക്ക് അരിയുമായി മൂന്നുപേർ പിടിയിൽ

കൊല്ലം: റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ഷെഫീഖ്, കടത്തൂർ സ്വദേശി ബിനു, കൊച്ചുമോൻ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ വച്ചാണ് സംഭവം.

കരുനാഗപ്പള്ളിയില്‍ പൊലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തിരുവാലിൽ ജംഗ്ഷനിലെ മില്ലിൽ നിന്നാണ് പ്രതികൾ അരി കടത്താൻ ശ്രമിച്ചത്. കരുനാഗപ്പള്ളിയിൽ നിന്നും ലോറിയിൽ മൂവാറ്റുപുഴയിലേക്ക് എത്തിക്കാൻ ആയിരുന്നു നീക്കം.

സിവിൽ സപ്ലൈസ് വകുപ്പിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിനൊപ്പം എത്തി പരിശോധന നടത്തിയത്. ഫർണിച്ചർ കയറ്റി വന്ന ലോറിയിൽ നിന്നാണ് 130 ചാക്ക് അരി പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലീസിനെ കിട്ടിയ വിവരം. ഇതിന്‍റെഅടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button