പൂനെ: പൂനെയിലെ കോണ്ട്വാ പ്രദേശത്തെ സ്പായില്‍ നടത്തിയ റെയ്ഡില്‍ തായ്ലന്ഡ് സ്വദേശിയായ യുവതിയടക്കം 10 പേരെ സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും പോലീസ് രക്ഷപെടുത്തി. പൂനെ സിറ്റി പോലീസ് ക്രൈംബ്രാഞ്ചിലെ സബ് ഇന്‍സ്പെക്ടര്‍ സോംനാഥ് ഷെന്ജെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ എന്‍ഐബിഎം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായിലായിരുന്നു റെയ്ഡ്.
രക്ഷപ്പെടുത്തിയ 10 സ്ത്രീകളില്‍ ഏഴുപേര്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. രണ്ട് സ്ത്രീകള്‍ അസമില്‍ നിന്നുള്ളവരാണ്, ഒരാള്‍ തായ്ലന്ഡ് സ്വദേശിനിയാണെന്നും പോലീസ് പറഞ്ഞു. പിടികൂടിയ സ്ത്രീകളെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
ALSO READ: ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പില്ലെന്ന് അറിഞ്ഞത് യാത്ര മദ്ധ്യേ; അന്യസംസ്ഥാന തൊഴിലാളികള്‍ ചെയ്തത്
സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കത്രാജ്കാരനായ സന്ദീപ് കിസാന്‍ ദൊബാലെ (38), കോന്ധ്വ സ്വദേശി സഞ്ജയ് ശംഭു യാദവ് (23) എന്നിവരാണ് പിടിയിലായത്. മസാജിങ് സെന്റര്‍ എന്ന പേരില്‍ സ്ത്രീകളെ ജോലിക്കെടുക്കുകയും പിന്നീട് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. ഇവരില്‍ നിന്നും 8,700 രൂപയും 2,200 രൂപയും വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. സ്പായുടെ മറവിലാണ് ഇവര്‍ അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
Post Your Comments