കോട്ടയം: വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ സംഭവത്തിൽ ആറ് പേർ പിടിയില്‍. പാലാ നഗരത്തില്‍ വാടകവീട്ടിൽ അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും നാല് സ്ത്രീകളുമാണ് പിടിയിലായത്. അന്യ ജില്ലകളില്‍നിന്ന് സ്ത്രീകളെ എത്തിച്ച് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍തുകയ്ക്ക് എത്തിച്ചുനല്‍കുന്നതായിരുന്നു സംഘത്തിന്റെ രീതി.
നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കല്‍ ഹാഷിം(51), ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി ജോസുകുട്ടി തോമസ് എന്നിവർക്കൊപ്പം അനാശാസ്യ കേന്ദ്രത്തിലുണ്ടായിരുന്ന അന്യജില്ലക്കാരായ നാല് സ്ത്രീകളുമാണ് പോലീസിന്റെ പിടിയിലായത്. മൂന്നുമാസമായി കേന്ദ്രം പ്രവര്‍ത്തിച്ചുവരുകയായിരുന്നുവെന്നും പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയതെന്നും പോലീസ് അറിയിച്ചു.
Post Your Comments