തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ചിഹ്നം നൽകുന്ന കാര്യത്തിൽ വരണാധികാരിക്ക് തീരുമാനം എടുക്കാം. പാര്‍ട്ടിയുടെ യഥാര്‍ത്ഥ ഭാരവാഹികള്‍ ആയിരിക്കണം അവകാശം ഉന്നയിക്കേണ്ടത്. വരണാധികാരിക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്‍റെ അനുമതി വേണമെന്നും പി ജെ ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ടിക്കാറാം മീണ പറഞ്ഞത്.
വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയില്‍ ജോസഫിനെ കൊണ്ട് രണ്ടില ചിഹ്നം നല്‍കാൻ കോണ്‍ഗ്രസ് ശ്രമിക്കുമ്പോൾ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാളുടെ പത്രികയില്‍ ഒപ്പ് വയ്ക്കില്ലെന്നും ചിഹ്നം നല്‍കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്. അതേസമയം രണ്ടില ചിഹ്നം ഉറപ്പില്ലാത്ത സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷം നാളെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ഒരു പത്രികയും സ്വതന്ത്രനെന്ന നിലയില്‍ സ്വതന്ത്ര ചിഹ്നം ആവശ്യപ്പെട്ട് മറ്റൊരു പത്രികയും നല്‍കാനാണ് പദ്ധതിയിടുന്നത്.
Post Your Comments