എറണാകുളം: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറ്റില്ലെന്ന സിഐടിയുവിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന ഉപരോധ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി. മുത്തൂറ്റിന്റെ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ, സിഐടിയു പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു.
സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സിഐടിയു നിലപാട്. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓഫീസിന് മുന്നില്‍ മണിക്കൂറോളമാണ് ജീവനക്കാര്‍ കാത്തുനിന്നത്. തുടര്‍ന്ന് തങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കണമെന്നും സംരക്ഷണമെരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാര്‍ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു.
Read Also : മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്;ആശങ്കയോടെ നിക്ഷേപകര്‍
പൊലീസ് സംരക്ഷണയില്‍ ഹെഡ് ഓഫീസില്‍ എത്തിയ ജീവനക്കാര്‍ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് സരമക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ാനുള്ള സാഹചര്യം വേണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
Post Your Comments