Latest NewsKerala

ഒരു കോപ്പും നീയൊന്നും തുറക്കില്ല. പോലീസിനെയല്ല ഏത് പട്ടാളത്തെ വിളിച്ചാലും പ്രശ്‌നമില്ല ; ഞാന്‍ 16 കേസില്‍ പ്രതിയാണ് നിന്നെ വെട്ടി ഞാന്‍ ദൂരെക്കളയും : മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്കെതിരെ സി.ഐ.ടി.യു സി.ഐ.ടി.യു പ്രവർത്തകന്റെ ഭീക്ഷണി

കോട്ടയം : സമരം നടക്കുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്കെതിരെ സി.ഐ.ടി.യു പ്രവർത്തകരുടെ ആക്രമണം. കോട്ടയത്തെ വിവിധ ബ്രാഞ്ചുകള്‍ തുറക്കാനെത്തിയവര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. അതേസമയം ഓഫീസ് തുറക്കാനെത്തിയ വനിതാ ജീവനക്കാരിയെ സി.ഐ.ടി.യു പ്രവർത്തകൻ ഭീക്ഷണിപ്പെടുത്തുന്നതും,കൊലവിളി നടത്തുന്നതും, കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു. ജന്മഭൂമി ഡെയിലിയാണ് വീഡിയോ സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also read : കേരളാ കോൺഗ്രസ് ചെയർമാൻ തർക്കം, ജോസ് കെ മാണി എംപി നൽകിയ അപ്പീലിൽ സബ് കോടതി വിധി ഇന്ന്

” നീയൊന്നും ഒരു കോപ്പും തുറക്കില്ല. പോലീസിനെയല്ല ഏത് പട്ടാളത്തെ വിളിച്ചാലും സി.ഐ.ടി.യുവിന് പ്രശ്‌നമില്ല. ഞാന്‍ 16 കേസില്‍ പ്രതിയാണ്. അമ്മയാണെ സത്യം നിന്നെ വെട്ടി ഞാന്‍ ദൂരെക്കളയും’. നിന്റെ ഭര്‍ത്താവിന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നുമാണ് ഭീക്ഷണി. സമ്പത്തിൽ മുത്തൂറ്റ് ജീവനക്കാര്‍ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.

https://www.facebook.com/1678139982240135/videos/393933254600143/

ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയവര്‍ക്ക് ആശുപത്രിയിലും മര്‍ദനമുണ്ടായതായി റിപ്പോർട്ടുണ്ട്. തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് നേരെയാണ് മര്‍ദനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button