Latest NewsKeralaNews

സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി : ഡിജിപി ലോക്‌നാഥ് ബെഹ്രയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എം.പി

കൊച്ചി: സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി : ഡിജിപി ലോക്നാഥ് ബെഹ്‌റക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എം.പി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെയാണ് കെ.മുരളീധരന്‍ രംഗത്തുവന്നത്. മാനമില്ലാത്ത ബഹ്‌റയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു. പിഎസ്‌സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ആദ്യ പ്രളയകാലത്ത് കോടികള്‍ അടിച്ച് മാറ്റിയത് കൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Read Also : ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിയ്ക്കണമെന്ന് കോണ്‍ഗ്രസ് : ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയത്

പുതിയ ഗവര്‍ണര്‍ നിയമനത്തെ പറ്റിയും മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയിലെത്തിയ ആളെ ഗവര്‍ണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button