Latest NewsKeralaNews

ദിവസം മുഴുവനും ബിജെപിക്കാരെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം അസ്വസ്ഥതയാണ് കെ മുരളീധരന് ഉണ്ടായത്:  വി.മുരളീധരന്‍

തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനയാത്ര ബിജെപി തങ്ങളുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന കെ.മുരളീധരന്‍ എം.പിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ രംഗത്ത് എത്തി.

Read Also: അട്ടപ്പാടിയില്‍ ആദിവാസി വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി: ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ്

‘വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ക്ഷണം കിട്ടിയവരാണ് യാത്ര ചെയ്തത്. കെ മുരളീധരന്റെ പരാതി ബിജെപി പ്രവര്‍ത്തകര്‍ക്കും എംപി പാസ് കിട്ടി എന്നതാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി . അതുകൊണ്ട് സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കേണ്ടത്. മുരളീധരനല്ല സ്വീകരണം, വന്ദേഭാരത് വണ്ടിക്കാണ്. തീവണ്ടി സെലിബ്രിറ്റി ആവുന്ന സാഹചര്യമായിരുന്നു. ദിവസം മുഴുവന്‍ ബിജെപിക്കാരെ കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാവും കെ മുരളീധരന്. കോണ്‍ഗ്രസുകാരോട് വന്ദേഭാരതില്‍ വരണ്ട എന്ന് ആരും പറഞ്ഞിട്ടില്ല അവര്‍ക്കും വരാമായിരുന്നു. കെ മുരളീധരന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണ്’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button