KeralaLatest NewsNews

മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിക്കുന്നതിനിടെ മോശം പരാമര്‍ശം നടത്തി കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍

ബോണ്ട തിന്നുന്ന ഒരു മേയറും സ്ത്രീകളെ കണ്ടാല്‍ തുണി പൊക്കുന്ന ഡെപ്യൂട്ടി മേയറും, ആനന്ദലബ്ധിക്ക് ഇനി മറ്റെന്ത് വേണം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് എതിരെ മോശം പരമാര്‍ശം നടത്തി കെ.മുരളീധരന്‍ എം.പി. മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിക്കുന്നതിനിടെയാണ് മുരളീധരന്‍ ഇരുവര്‍ക്കും എതിരെ മോശം പരാമര്‍ശം നടത്തിയത്.

Read Also: ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം: നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ

‘അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനമാണ് മേയര്‍. അവരാണ് തന്നെ മര്യാദ പഠിപ്പിക്കാന്‍ വന്നിരിക്കുന്നത് എന്നടക്കമുള്ള പ്രസ്താവനകള്‍ നടത്തവെ ആണ് അധിക്ഷേപകരമായ വാക്കുകളും മുരളീധരന്‍ പറഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ യുഡിഎഫ് നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം ബഹളം വെയ്ക്കുമ്പോള്‍ ഭരണകക്ഷി ചിലപ്പോള്‍ ബഹളമുണ്ടാക്കി തിരിച്ചു പോകേണ്ട അവസ്ഥ ഉണ്ടായിരിക്കും. ഇതുമാതിരി ഉണ്ട വിഴുങ്ങേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. പ്രതിപക്ഷത്തോട് മേയര്‍ക്ക് മര്യാദ ഇല്ല. എന്നെ സംസ്‌കാരം പഠിപ്പാക്കാന്‍ വന്നവരാണ്. ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുമ്പോലെ മേയര്‍ക്ക് പറ്റിയ ഡെപ്യൂട്ടി മേയര്‍. ബോണ്ട തിന്നുന്ന ഒരു മേയറും സ്ത്രീകളെ കണ്ടാല്‍ തുണി പൊക്കുന്ന ഡെപ്യൂട്ടി മേയറും. ആനന്ദലബ്ധിക്ക് ഇനി മറ്റെന്ത് വേണം എന്നായിരുന്നു കെ.മുരളീധരന്റെ പരാമര്‍ശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button