ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങിൽ ജസ്പ്രീത് ബുമ്ര ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അസാമാന്യ പ്രകടനത്തോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റിനുശേഷം ഏഴാം സ്ഥാനത്തായിരുന്ന ബുമ്ര, നാലു സ്ഥാനം കയറിയാണ് മൂന്നാമതെത്തിയത്. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്‍ നിന്ന് ടെസ്റ്റിലെ ഒന്നാം റാങ്ക് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് തിരിച്ചെടുത്തു. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായതാണ് താരത്തിന് തിരിച്ചടിയായത്.
Read also: ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്ന ഒരു മുത്തശ്ശി; വീഡിയോ വൈറലാകുന്നു
സാമാന്യം നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷമാണ് കോലി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കിറങ്ങുന്നത്. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയെങ്കിലും, രണ്ടാം ഇന്നിങ്സിൽ കെമർ റോഷിന്റെ പന്തിൽ ആദ്യം തന്നെ പുറത്താകുകയായിരുന്നു. ഇതോടെ ഒരേയൊരു പോയിന്റ് വ്യത്യാസത്തിലാണ് സ്മിത്ത് മുന്നിൽ കയറിയത്.
Post Your Comments