Latest NewsIndiaNews

ന്യൂ ഡൽഹിയിൽ പോ​ലീ​സി​നു​നേ​രെ അ​ജ്ഞാ​ത സം​ഘത്തിന്റെ വെ​ടി​വ​യ്‌പ് : ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: പോ​ലീ​സി​നു​നേ​രെ അ​ജ്ഞാ​ത സംഘം നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വ​ട​ക്ക്-​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ന്ദ് നാ​ഗ​രി​യി​ലെ ത​ൻ​ഗ സ്റ്റാ​ൻ​ഡി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യുണ്ടായ ആക്രമണത്തിൽ രാ​ജു എന്നയാളാണ് മരിച്ചത്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സം​ഘം കാ​റിലി​രി​ക്കു​ന്ന​ത് ക​ണ്ട് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ അ​ജ​യ് ഇ​വ​രെ ചോ​ദ്യം ചെയ്തതോടെയാണ് വെ​ടി​വ​യ്‌പ്പുണ്ടായത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : കശ്മീരിലെ ആഡംബര ഹോട്ടലില്‍ സുഖജീവിതം, താമസവും ഭക്ഷണവും സര്‍ക്കാര്‍ ചെലവില്‍; കരുതല്‍ തടങ്കലിലായ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button