ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ ആദ്യ ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ 08:50ന് നാല് സെക്കന്‍ഡ് നേരം വിക്രമിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തീകരിച്ചത്. നിലവില്‍ ചന്ദ്രനില്‍ നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോള്‍. നാളെ രാവിലെ മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലായിരിക്കും അടുത്ത ഭ്രമണപഥ താഴ്ത്തല്‍ നടക്കുക.
ALSO READ: അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ടോ? നിങ്ങള്‍ അപകടത്തിലാണ്
ഇന്നലെ ഉപഗ്രഹത്തിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടിരുന്നു. ഇന്നലെ ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍ പൂര്‍ത്തിയായത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ചന്ദയാന്‍ 2ന്റെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു. വിക്രം ലാന്‍ഡര്‍ ഇനി വീണ്ടും ഒരു തവണകൂടി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ നാലിനായിരിക്കും ഈ ് ഭ്രമണപഥ താഴ്ത്തല്‍ നടക്കുക.
ALSO READ: പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു
ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഓഎച്ച്ആര്‍സി നല്‍കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രദേശത്തിന്റെ കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും ലാന്‍ഡിംഗിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിക്രം ലാന്‍ഡറിലേക്കയക്കുക. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
Post Your Comments