Latest NewsSportsTennis

യുഎസ് ഓപ്പൺ ടെന്നീസ് : നിലവിലെ ചാമ്പ്യന്‍ പുറത്ത്

ന്യൂ​യോ​ര്‍​ക്ക് : യുഎസ് ഓപ്പൺ ടെന്നീസ് മത്സരത്തിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ  നൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ പുറത്ത്. മത്സരത്തിനിടെ
മൂന്നാം സെറ്റില്‍ പരിക്കേറ്റ് സെർബിയൻ താരം പിന്മാറുകയായിരുന്നു. ആദ്യ രണ്ടു സെറ്റുകളും സ്വിസ് താരം സ്റ്റാൻ വാവ്‌റിങ്ക നേടിയിരുന്നു. ഇതോടെ വാവ്‌റിങ്ക ക്വാർട്ടറിൽ പ്രവേശിച്ചു. സ്‌കോർ : 6-4, 7-5, 2-1. അഞ്ചാം സീഡ് ഡാനില്‍ മെദ്‌വെദേവാണ് ക്വാര്‍ട്ടറില്‍ വാവ്‌റിങ്കയുടെ എതിരാളി.

നേരത്തെ നടന്ന മത്സരത്തിൽ ഇതിഹാസ താരം റോജർ ഫെഡറർ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് മൂന്നാം സീഡായ ഫെഡററെ ഒരു തരത്തിലും പിന്നിലാക്കാൻ സാധിച്ചില്ല. സ്‌കോർ : 6-2, 6-2, 6-0.

വനിത വിഭാഗത്തിൽ ടെ​ന്നീ​സ് ഇ​തി​ഹാ​സം സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ ക്വാ​ര്‍​ട്ട​റി​ല്‍ പ്രവേശിച്ചു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് ക്രൊ​യേ​ഷ്യ​യു​ടെ പെ​ട്ര മാ​ര്‍​ട്ടി​ച്ചി​നെ​യാ​ണ് സെ​റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മത്സരത്തിനിടെ കാ​ല്‍​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ് വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ടി​വ​ന്നി​ട്ടും മത്സരത്തിനിറങ്ങി ജയം ഉറപ്പിക്കുകയായിരുന്നു. ര​ണ്ടാം സെ​റ്റി​നി​ടെ​ കാ​ല്‍​ക്കു​ഴ​യ്ക്കു​ണ്ടാ​യ വേ​ദ​ന​യെ തു​ട​ര്‍​ന്ന് താ​രം കോ​ര്‍​ട്ടി​ല്‍ ഇ​രു​ന്നു. പി​ന്നീ​ട് വൈ​ദ്യ​സ​ഹാ​യം തേ​ടി​യ ശേ​ഷം കോ​ര്‍​ട്ടി​ലേ​ക്ക് തിരികെ എത്തുകയായിരുന്നു.ക്വാ​ര്‍​ട്ട​റി​ല്‍ ചൈ​ന​യു​ടെ വാം​ഗ് ഗ്വി​യാം​ഗ് ആ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി. സ്കോ​ര്‍: 6-3, 6-4.

മറ്റൊരു മത്സരത്തിൽ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ജേ​താ​വ് ആ​ഷ്ലി ബാ​ർ​ട്ടി യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നു പുറത്തായി. ഓ​സ്ട്രേ​ലി​യ​ൻ ര​ണ്ടാം സീ​ഡാ​യ ബാ​ർ​ട്ടിയെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ചൈ​ന​യു​ടെ 18-ാം സീ​ഡ് വാം​ഗ് ക്വി​യാം​ഗി​യാണ് തോൽപ്പിച്ചത്. സ്കോ​ർ: 6-2, 6-4. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു ത​വ​ണ ബാ​ർ​ട്ടി​യും ക്വി​യാം​ഗും ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ജ​യം ബാ​ർ​ട്ടി​ക്കൊ​പ്പ​മാ​യി​രു​ന്നു.

Also read : ശക്തമായ ഭൂചലനം : റിക്ടർ സ്‌കെയിലിൽ തീവ്രത 6.4

shortlink

Related Articles

Post Your Comments

Related Articles


Back to top button