കൊച്ചി: ളോഹയ്ക്കുള്ളില്‍ താനൊരു പച്ചയായ മനുഷ്യനാണെന്നും സിസ്റ്റര്‍ സ്റ്റെഫിയുമായി അരുതാത്ത ബന്ധം ഉണ്ടായിരുന്നതായും തന്നോട് വെളിപ്പെടുത്തിയതായി പ്രധാന സാക്ഷിയുടെ മൊഴി. : കേസ് മറയ്ക്കാന്‍ ഒരു കോടി രൂപയുടെ വാഗ്ദാനം ചെയ്തതായും കോടതിയെ ഇളക്കി മറിച്ച് പ്രധാനസാക്ഷി മൊഴി നല്‍കി. . പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ് കോടതിയില്‍ മൊഴി നല്‍കിയത്. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദര്‍ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞത്. സഭയുടെ മാനം കാക്കാന്‍ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും പ്രതികള്‍ ഒരു കോടി രൂപ വാ്ഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു.
Read Also : സിസ്റ്റര്‍ അഭയ കേസ് : പ്രതികളെ രക്ഷിയ്ക്കാന്‍ പൊലീസും മഠവും ഒത്തു കളിച്ചു : വ്യക്തമായ തെളിവ്
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എഎസ്ഐ വിവി അഗസ്റ്റിനാണ് തന്നോട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്ന് അന്ന് കോണ്‍സ്റ്റബിളായിരുന്ന എംഎം തോമസും സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്. യഥാര്‍ഥ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നല്‍കിയിരുന്നു.
അഭയയുടെ മരണം നടന്ന കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ അടുക്കളയില്‍ അവരുടെ ശിരോവസ്ത്രം, ചെരിപ്പ്, വാട്ടര്‍ ബോട്ടില്‍, കോടാലി എന്നിവ കണ്ടിരുന്നതായും തോമസ് മൊഴി നല്‍കി. വിചാരണയ്ക്കിടെ 50ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറിയത് ഈ വിഷയത്തിലായിരുന്നു.
Post Your Comments